ബെംഗളൂരു∙ വിവാഹ വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടനെതിരെ പൊലീസ് കേസെടുത്തു. കന്നഡ, തമിഴ് സിനിമാ താരം സന്തോഷിനെതിരെ മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസ്സുകാരിയാണ് പരാതി നൽകിയത്.
2019-ലാണ് സന്തോഷും യുവതിയും പരിചയപ്പെടുന്നത്. ഈ സമയത്ത് ബസവേശ്വർനഗറിലെ സലോണിൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. സിനിമയിൽ നായികയായി അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത്. തുടർന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളിൽ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ രഹസ്യമായി പകർത്തി.