Share this Article
Union Budget
മോഡൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഐപിഎൽ താരത്തെ ചോദ്യം ചെയ്യാൻ പൊലീസ്
വെബ് ടീം
posted on 21-02-2024
1 min read
SRH cricketer Abhishek Sharma summoned by police for questioning over 28-year-old model's suicide case

ഹൈദരാബാദ്: സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി.

തിങ്കളാഴ്ചയാണ് ടാനിയയെ സൂറത്തിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ ഇവർ 18 മാസത്തോളമായി ഫാഷൻ ഡിസൈനിങ് പഠിക്കുകയായിരുന്നു. ടാനിയയും അഭിഷേക് ശർമയും ഏറെ നാളായി പരിചയത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ കുറച്ച് മാസങ്ങളായി ഇവർ തമ്മിൽ ബന്ധമൊന്നുമില്ല. മോഡലിന്റെ ഫോൺ പരിശോധിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories