മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഭോജ്പുരി ഗാനത്തിനു ചുവടുവച്ച യുവതിക്കെതിരെ വിമർശനം. കറുപ്പ് ക്രോപ് ടോപും സ്കർട്ടും ധരിച്ച യുവതിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സഞ്ചരിക്കുന്ന ട്രെയിനിലായിരുന്നു യുവതിയുടെ നൃത്തം.
യുവതി സീറ്റിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ഭോജ്പുരി ഗാനത്തിനു ചുവടുവയ്ക്കുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. യുവതിയുടെ അപ്രതീക്ഷിത നൃത്തം അമ്പരപ്പോടെ വീക്ഷിക്കുന്ന കാണികളെയും വിഡിയോയിൽ കാണാം. നൃത്തം അരോചകമായി തോന്നിയ ചിലർ ബാഗുപയോഗിച്ച് മുഖം മറയ്ക്കുന്നതും വിഡിയോയിലുണ്ട്.
യുവതിക്കെതിരെ വിവിധകോണുകളില്‍നിന്ന് വിമർശനമുയർന്നു. നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. സംഭവത്തിൽ നടപടി എടുക്കണമെന്നു സെൻട്രൽ റെയിൽവേ സെക്യൂരിറ്റി ഡിപ്പാർട്മെന്റിനോടു മുംബൈ റെയിൽവേ പൊലീസ് ആവശ്യപ്പെട്ടു.
വിഡിയോ വൈറലായതോടെ നിരവധി കമന്റുകളും എത്തി. ഇത്തരം കാര്യങ്ങളിൽ റെയിൽവേ അൽപം കൂടി ഉത്തരവാദിത്തത്തോടെ നടപടി സ്വീകരിക്കണമെന്നാണു കൂടുതൽ പേരും പറയുന്നത്. ട്രെയിനുകളില്‍ ഇത്തരത്തിലുള്ള മോശം പ്രവൃത്തികൾ ദിനംപ്രതി വർധിക്കുന്നതായി പലരും ചൂണ്ടിക്കാട്ടി.
ഓടുന്ന ട്രെയിനിലെ യുവതിയുടെ ഡാൻസ് വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം