Share this Article
പൂട്ടിക്കിടക്കുന്ന ഡോക്ടറുടെ വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികളും; നടുക്കുന്ന സംഭവം ചോറ്റാനിക്കരയിൽ
വെബ് ടീം
posted on 06-01-2025
1 min read
skeleton

കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിനുള്ളില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത് ഇരുപതുവര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. ഫ്രിഡ്ജില്‍ കവറുകളിലാക്കിയനിലയിലാണ് പോലീസ് ഇവ കണ്ടെടുത്തത്.കൊച്ചിയില്‍ താമസിക്കുന്ന മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ചോറ്റാനിക്കരയിലെ വീട് 20 വര്‍ഷമായി പൂട്ടി കിടക്കുകയായിരുന്നു.

ഇവിടെ സാമൂഹിക വിരുദ്ധർ താവളമാക്കുന്നെന്ന് അടുത്തിടെ പഞ്ചായത്ത് അധികൃതർ  പൊലീസിൽ പരാതി നൽകിയിരുന്നു.ഇതേ തുടന്ന് പൊലീസ് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആൾതാമസമുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ഫ്രിജ് തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു ബാഗിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. നട്ടെല്ല് അടക്കമുള്ള അസ്ഥികള്‍ കോർത്ത് ഇട്ട രീതിയിലായിരുന്നു. പ്രഥമദൃഷ്ട്യാ തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണമാരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories