Share this Article
Union Budget
കോടതി അലക്ഷ്യ ഹര്‍ജി; ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അറസ്റ്റ് വാറണ്ട്; 20നകം ഹാജരാക്കണമെന്ന് ഹൈക്കോടതി
വെബ് ടീം
posted on 08-01-2025
1 min read
hc arrest warrent

കൊച്ചി:ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതി നടപടി. ഈ മാസം 20 ന് രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ആരോഗ്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന്‍ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 

2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.തുടര്‍ന്ന് പ്രമോഷന്‍ ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഡോ. ബി ഉണ്ണികൃഷ്ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അറസ്റ്റ് വാറണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories