Share this Article
പെട്ടെന്നൊരു മിസ്സിംഗ്; ചൂടായി; പുക; ഓടിക്കൊണ്ടിരിക്കെ ഡിയോ സ്കൂട്ടർ കത്തി നശിച്ചു
വെബ് ടീം
posted on 02-01-2024
1 min read
running-honda-dio-scooter-catches-fire-in-malappuram-vkv

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ സ്കൂട്ടർ കത്തി നശിച്ചു. പാണ്ടിക്കാട് കുപ്പൂത്ത് പുലിയകോട്ടുമണ്ണിൽ അനീഷ് (36) ഓടിച്ചിരുന്ന ഹോണ്ട ഡിയോ സ്കൂട്ടറിനാണ് തീപടർന്നത്. മലപ്പുറം മുണ്ടുപറമ്പ് കാവുങ്ങൽ ബൈപ്പാസിൽ ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. മുണ്ടുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിന് മിസ്സിംഗ് അനുഭവപ്പെടുകയും അമിതമായി ചൂടാകുന്നതും പെട്ടന്ന് തന്നെ വാഹനത്തിൽ നിന്നും പുക ഉയരുന്നതുമാണ് കണ്ടതെന്ന് അനീഷ് പറഞ്ഞു. 

പുക ഉയരുന്നത് ഉടനെ തന്നെ അനീഷ് സ്കൂട്ടറിൽ നിന്നും ചാടിയിറങ്ങി, റോഡിൽ നിന്നും വാഹനം തള്ളി അടുത്തുള്ള വഴിയിലേക്ക് മാറ്റി. സെക്കന്റുകൾക്കുള്ളിൽ തന്നെ സ്കൂട്ടർ മുഴുവനും തീ ആളിപടർന്നു. മലപ്പുറം യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും സ്കൂ‌ട്ടർ പൂർണമായും കത്തിനിശിച്ചിരുന്നു. അരമണിക്കൂറോളം സ്‌കൂട്ടർ റോഡിൽ നിന്ന് കത്തി. 

ഫയർ ഫോഴ്സിനെ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാണ്ടിക്കാട് സ്വദേശിയായ അനീഷ് മലപ്പുറം മുണ്ടുപറമ്പിലേക്ക് വന്നതായിരുന്നു. തിരിച്ചു പോകുന്നതിനിടെയാണ് സംഭവം. 2017 മോഡൽ ഹോണ്ട ഡിയോ സ്കൂട്ടറാണ് കത്തിയത്. അനീഷ് 2017ൽ പുതിയതായി വാങ്ങിയതായിരുന്നു സ്കൂട്ടർ. കഴിഞ്ഞ ദിവസം എൻജിൻ ഓയിൽ മാറ്റിയിരുന്നതായി അനീഷ് പറഞ്ഞു. സ്കൂട്ടറിന് ഇതുവരെ മറ്റ് പ്രശ്ന‌ങ്ങൾ ഒന്നും തന്നെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അനീഷ് പറയുന്നു. വിവരമറിഞ്ഞ് മലപ്പുറം കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories