കാത്തിരിപ്പിനൊടുവില്‍ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് യാഥാര്‍ഥ്യമാകുന്നു.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് മലബാര്‍ മേഖലയിലെ ജനങ്ങളുടെ യാത്ര സുഖമമാകും.കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്കഴിക്കുക എന്ന ലക്ഷ്യത്തോടെ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നവീകരണം യാഥാര്‍ഥ്യമാകുന്നു.2008 ല്‍ പ്രഖ്യാപിച്ച നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട ഏഴ് റോഡുകളില്‍ ഒന്നായിരുന്നു ഇത്.എന്നാല്‍ ഭൂമി എറ്റെടുക്കുന്നതുമായി ബദ്ധപ്പെട്ട അനിശ്ചിതത്വം കാരണം പദ്ധതി വൈകുകയായിരുന്നു.
പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 131 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ മുന്നേ തന്നെ നൽകിയിരുന്നു .ഇതിന്റെ ഭാഗമായി 270 കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്.യുദ്ധകാലടിസ്ഥാനത്തില്‍ റോഡ് പണി പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്ക് തുറന്ന് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ചുകൊണ്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കുരുക്കഴിയുന്നത് നഗരത്തിലെ വലിയ ഗതാഗത കുരുക്കിന് മാത്രമല്ല ദീര്‍ഘകാലത്തെ അനിശ്ചിതത്വത്തിനും പ്രതിഷേധത്തിനും കൂടിയാണ്.