Share this Article
കൊച്ചിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ ശേഷം റിട്ട എസ്ഐ തൂങ്ങി മരിച്ചു
വെബ് ടീം
posted on 06-01-2024
1 min read
RETIRED POLICE OFFICER COMMITTS SUICIDE AFTER ATTACKING WIFE AND MOTHER IN LAW

കൊച്ചിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പിച്ച ശേഷം റിട്ട എസ്ഐ തൂങ്ങി മരിച്ചു.ചേരനല്ലൂർ സ്വദേശി കെ.വി ഗോപിനാഥൻ (60) ആണ് മരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭാഷകനായ മകൻ അമർ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. 

തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പരിക്കേറ്റ അമ്മയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories