Share this Article
ശാരീരിക പരിമിതികളെ മറികടന്ന് കുട്ടികളൊരുക്കിയ ജ്യോതി മെഗാ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു
Jyoti's mega-exhibition of children who overcome physical limitations is remarkable

കൗതുകം പകർന്ന് ജ്യോതി മെഗാ എക്സിബിഷൻ..ശാരീരിക പരിമിതികളെ മറികടന്നാണ് കാസറഗോഡ്,ചായ്യോത്ത് കുട്ടികൾ പ്രദർശന പരിപാടി ഒരുക്കിയത്. ഉദ്ഘാടനം ബി പി സി.പി.വി ഉണ്ണിരാജൻ   നിർവഹിച്ചു. ശാരീരിക പരിമിതികളെ  മറികടന്ന്‌  ജ്യോതി ഭവൻ സ്കൂൾ ഫോർ ദി ഹിയറിങ്ങ് ഇംപയേർഡ്  വിദ്യാർത്ഥികൾ ഒരുക്കിയ  മെഗാ എക്സിബിഷൻ കാണികൾക്കും നവ്യാനുഭവമായി. വിവിധ കരകൗശല വസ്തുക്കൾ, അലങ്കാരവസ്തുക്കൾ, ഉപകരണ മാതൃകകൾ, മിനിയേച്ചറുകൾ  എന്നിവ കുട്ടികളുടെ കരവിരുതിൽ പിറന്നു. സീനിയർ അസിസ്റ്റൻ്റ് സിസ്റ്റർ ജോമി ജോസഫ് അധ്യക്ഷയായി. സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ഫിൻസി തോമസ്, സ്റ്റാഫ് സെക്രട്ടറി ടി.ജി ബിനു എന്നിവർ സംസാരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories