വാടാനപ്പള്ളി: ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവ് സ്വദേശി നെല്ലിശ്ശേരി വീട്ടില്‍ റിൻസോ (38)ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്ത് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിൻസോയും കുടുംബവും കുവൈത്തിലായിരുന്നു. മൂന്നാഴ്‌ച മുമ്പാണ് നാട്ടിൽ എത്തിയത്.