ആലപ്പുഴ: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ, ഇടശ്ശേരി കല്ലുപുര വീട്ടിൽ തുഷാർ (15) എന്നിവരാണ് മരിച്ചത്. പത്തിയൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ആണ് ഇരുവരും.
സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ എത്തിയതാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും അഗ്നിരക്ഷാ സേന എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.