കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബ്രൈഡല്‍ ട്രങ്ക് ഷോയുമായി ബീനാ കണ്ണന്‍ കോട്ടൂര്‍. 'വെഡ്ഡിങ് ഐല്‍' (Wedding Aisle) എന്ന പേരില്‍ ജനുവരി 20, 21 തീയതികളിലാണ് ട്രങ്ക് ഷോ നടക്കുന്നത്. കൊച്ചി എം.ജി. റോഡിലെ ശീമാട്ടി ഷോറൂമിലാണ് ഷോ ഒരുക്കിയിരിക്കുന്നത്. പുത്തന്‍ ട്രെന്‍ഡിലുള്ള വിവാഹവസ്ത്രങ്ങള്‍ക്ക് പുറമേ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്ള സൗകര്യവും ട്രങ്ക് ഷോയുടെ ഭാഗമായുണ്ട്.
ഓരോരുത്തരുടെയും വിവാഹ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരമാണ് വെഡ്ഡിങ് ഐലിലൂടെ ഒരുക്കുന്നതെന്ന് ശീമാട്ടിയുടെ ലീഡ് ഡിസൈനറും സിഇഒയുമായ ബീനാ കണ്ണന്‍ പറഞ്ഞു. വിവാഹത്തിനു വേണ്ട എല്ലാ ബ്രാന്‍ഡുകളും ഒന്നിക്കുന്നു എന്നതാണ് ഷോയുടെ പ്രത്യേകത. ജുവലറി, മേക്കപ്പ്, സ്റ്റയ്‌ലിസ്റ്റ്, ഡെക്കര്‍ ബ്രാന്‍ഡുകളും ട്രാവല്‍ പാര്‍ട്‌ണേഴ്‌സും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. വരും വര്‍ഷങ്ങളിലും ട്രങ്ക് ഷോ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രങ്ക് ഷോയുടെ അവസാനദിനമായ ഞായറാഴ്ച വിവാഹ ഒരുക്കങ്ങളിലെ പുതിയ ട്രെന്‍ഡുകളെ കുറിച്ച് വ്യത്യസ്ത മേഖലകളിലെ വിദഗ്ധര്‍ സംവദിക്കുന്ന പാനല്‍ ഡിസ്‌കഷന്‍ ഉണ്ടാകും. വൈകിട്ട് പ്രശസ്ത ചലച്ചിത്രതാരം ദീപ്തി സതിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും അണിനിരക്കുന്ന ഫാഷന്‍ ഷോയും നടക്കും. ബീനാ കണ്ണന്‍ കോട്ടൂരിന്റെ പുതിയ കളക്ഷനുകളാവും ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുക.