തിരുവനന്തപുരം: നാഗര്‍കോവില്‍ മാര്‍ത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.കെഎസ്ആർടിസി ബസ് ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്. പാപ്പനംകോട് ഡിപ്പോയിലാണ് അനീഷ് ജോലി ചെയ്തിരുന്നത്. ബസുകളിലുണ്ടായിരുന്ന 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോള്‍ എതിരെ വന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ പത്ത് പേര്‍ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ 22 പേരെയും പ്രവേശിപ്പിച്ചു.