Share this Article
പുലര്‍ച്ചെ വീട്ടില്‍നിന്ന് കാണാതായി, തിരച്ചിൽ, വയോധിക കിണറ്റില്‍ മരിച്ചനിലയില്‍
വെബ് ടീം
posted on 03-02-2024
1 min read
missing elderly woman found dead in a well.\

സുല്‍ത്താന്‍ ബത്തേരി: വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി കാരക്കാട്ട് പരേതനായ സരസിജന്റെ ഭാര്യ പൊന്നമ്മ(80)യെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പൊന്നമ്മയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. വീട്ടുകാരും സമീപവാസികളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെയുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ സ്വകാര്യവ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന് സമീപം പുതപ്പും ഊന്നുവടിയും ഒരു ടോര്‍ച്ചും സമീപവാസികള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കിണറ്റില്‍ പരിശോധിച്ചതോടെയാണ് മൃതദേഹം കണ്ടെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories