Share this Article
മുക്കുപണ്ടം പണയം വച്ച് ഒന്നേകാല്‍ ലക്ഷം രൂപ തട്ടി; 23കാരി ഉൾപ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
വെബ് ടീം
posted on 08-02-2024
1 min read
guruvayur-devaswat-s-elephant-brutally-beaten-suspension-for-two-mahouts

പുനലൂർ: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് മുക്കുപണ്ടം പണയം വച്ച്   ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട് വയലില്‍പുത്തന്‍ വീട്ടില്‍ അനീഷ (23), വര്‍ക്കല അയിരൂര്‍ ശ്രീലാല്‍ ഭവനില്‍ ശ്രീലാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. പുനലൂര്‍ ടി.ബി. ജങ്ഷനിലെ സ്ഥാപനത്തില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഇരുവരേയും അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് അശ്വതി എന്ന വ്യാജപ്പേരില്‍ ഇവിടെ 31 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം സ്ഥാപനത്തിലുള്ളവര്‍ അറിഞ്ഞത്.

കഴിഞ്ഞദിവസം തസ്നി എന്ന പേരില്‍ 16 ഗ്രാം മുക്കുപണ്ടം പണയം വെക്കാന്‍ വീണ്ടുമെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പൊലീസിൽ എല്‍പ്പിക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ പരാതിയിന്മേല്‍ കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories