Share this Article
വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ പിടിച്ച് കറിവച്ചു; ആയുർവേദ ഡോക്ടർ പിടിയിൽ
വെബ് ടീം
posted on 15-02-2024
1 min read
/porcupine-was-caught-and-slaughtered-ayurvedic-doctor-arrested

കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കറിവച്ച സംഭവത്തിൽ ആയുർവേദ ഡോക്ടർ പിടിയിൽ. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടര്‍ പി ബാജിയാണ് വനംവകുപ്പിന്റെ പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും പിടിച്ചെടുത്തു.

കൊല്ലം വാളകം മേഴ്സി ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു സംഭവം. വെറ്റില വിൽക്കാനായി പുലർച്ചെ കൊട്ടാരക്കരയിലേക്കു പോകുമ്പോഴാണ് ഡോക്ടർ ഓടിച്ച വാഹനം മുള്ളൻപന്നിയെ ഇടിച്ചത്. പുറത്തിറങ്ങിയ ഡോക്ടർ മുള്ളൻപന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ചു.പിന്നീട് കറിവയ്ക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്ക് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നു. മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങൾ വീട്ടുപരിസരത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.

തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories