Share this Article
ഏഴാം ക്ലാസുകാരിയെ മാസങ്ങളായി ലൈംഗീകമായി പീഡിപ്പിച്ചെന്ന് പരാതി; ബന്ധുവായ 42കാരൻ കസ്റ്റഡിയിൽ
വെബ് ടീം
posted on 23-02-2024
1 min read
 7th class girl was molested in Pathanamthitta

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായതായി പരാതി. ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. മീൻകുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാർത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായ ബിനു.

വിദ്യാർത്ഥിനി സ്കൂളിൽ കൗൺസിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി.

ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories