കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ മോഷണം പോയി. ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് മോഷണംപോയത്.
ദേശീയപാതയിൽ കുപ്പം പാലത്തിൻ്റേയും മറ്റും ജോലികൾക്കായി നിർത്തിയിട്ടതായിരുന്നു. കെ.എൽ. 86 എ 9695 നമ്പർ ക്രെയിനാണ് മോഷണം പോയിരിക്കുന്നത്.അതിനിടെ, ക്രെയിൻ മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഞായറാഴ്ച രാവിലെ മുതൽ ക്രെയിൻ കാണാനില്ലെന്നാണ് പരാതി. എഞ്ചിനിയർ സൂരജ് സമർപ്പിച്ച പരാതിയിലാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.