Share this Article
കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം
വെബ് ടീം
posted on 02-01-2024
1 min read
ksrt-kottayam-accident-death

കോട്ടയം: സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ് തലയിലുടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വൈകുന്നേരം 4.45 നാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

പാല- കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസ് ഇവിടെ വന്ന് ആളെയിറക്കിയതിനു ശേഷം പിന്നിലേക്ക് ഉരുണ്ടുവന്ന് യാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്റ്റാൻഡിലേക്ക് വരുന്ന വാഹനങ്ങൾ അലക്ഷ്യമായാണ് അകത്തേക്ക് കയറ്റുന്നത് എന്നും ദൃക്സാക്ഷികൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories