ആലുവ യുസി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. ചൂണ്ടി സ്വദേശിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. രക്ഷപ്പെട്ടോടിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ സമീപത്തുള്ള കടയിലേക്ക് ഓടികയറിയ യുവതി പിന്നീട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
യുസി കോളേജിന് സമീപത്തെ സ്നേഹ തീരം റോഡിൽ വച്ചായിരുന്നു സംഭവം. മുപ്പതടം സ്വദേശി അലി തീപ്പെട്ടി കൊള്ളി യുവതിയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. ആളികത്താത്തതിനാൽ അപകടം ഒഴിവായി. യുവതിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വ‍്യക്തിവൈരാഗ‍്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.