ഇ പി ജയരാജൻ്റെ ആത്മകഥ എന്ന പേരിലുള്ള പുസ്തകത്തിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഡിസി ബുക്സ് ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എവി ശ്രീകുമാർ അറസ്റ്റിൽ.കോട്ടയം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
ശ്രീകുമാറിൽ നിന്നാണ് ആത്മകഥയുടെ ഭാഗങ്ങൾ ചോർന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.തുടർന്നാണ് ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തത്. ഇ.പി ജയരാജൻ്റെ ആത്മകഥയിലേത് എന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങൾ വിവാദമായിരുന്നു.ആത്മകഥ നിഷേധിച്ച ഇ.പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.