തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി നാട്ടുകാരിൽ ചിലർ ആരോപിക്കുന്ന ഗോപന്റെ കല്ലറ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. അതേസമയം ക്രമസമാധാനപ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം തീരുമാനം എടുക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും തീരുമാനം.