Share this Article
Flipkart ads
അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; നടുക്കുന്ന സംഭവം മൂലമറ്റത്ത്
വെബ് ടീം
posted on 19-12-2023
1 min read
son killed father and mother

തൊടുപുഴ: ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍  സ്വദേശി കുമാരാന്‍, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്.  സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍ അജീഷിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുമാരനെ രാവിലെ പത്തരയോടെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ തങ്കമണിയെ  ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories